‘രാധേ ശ്യാം’; പുതിയ ട്രെയിലര്‍ പുറത്ത്

പ്രഭാസ് നായകനാകുന്ന ചിത്രം ‘രാധേ ശ്യാ’മിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വന്നു. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‌ക്കേണ്ടി വന്നത്. മാര്‍ച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പുതിയ ട്രെയിലറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

‘രാധേ ശ്യാം’ ഒരു പ്രണയ ചിത്രമാണ് എന്ന് വ്യക്തമാക്കുന്നതാണെങ്കിലും വിധിയോടുള്ള പോരാട്ടത്തെ കുറിച്ചും പുതിയ ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഹസ്തരേഖ വിദഗ്ധനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ‘പ്രേരണ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ എത്തുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.

രാധേ ശ്യാം ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. ഇനി പ്രഭാസ് ചിത്രത്തിന് റിലീസിനായിട്ടാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറിലാണ് നിര്‍മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News