വൈജ്ഞാനിക രംഗവും ഉന്നത വിദ്യാഭ്യാസ മേഖലയും ശക്തിപ്പെടുത്തും; കോടിയേരി

നവകേരളത്തിനായുള്ള പാര്‍ട്ടി കാഴ്ചപ്പാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെയാകെ ജീവിത നിലവാരമുയര്‍ത്തുന്നതിനുള്ള കാഴ്ചപ്പാടാണ് അത്. വികസന നയരേഖ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് അനുസരിച്ചു തന്നെയാണെന്നും കോടിയേരി വ്യക്തമാക്കി. വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം ചിലര്‍ നടത്തുന്നതായും, തുടര്‍ഭരണം ലഭിച്ചതിലുള്ള ഇച്ഛാഭംഗമാണ് നുണപ്രചാരണത്തിന് കാരണമെന്നും കോടിയേരി പറഞ്ഞു.

അടുത്ത 25 വര്‍ഷം കൊണ്ട് വികസിതരാജ്യങ്ങളിലേതിന് തുല്യമായ നിലയില്‍ ജനങ്ങളുടെ ജീവിതം നിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കോടിയേരി പറഞ്ഞു. .ഇതിനായി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. വൈജ്ഞാനിക രംഗത്ത് കുതിച്ച് ചാട്ടം ഉണ്ടാകണമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ കേന്ദ്രനയവും , വികസന നയരേഖയും തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. നയരേഖ പാര്‍ട്ടി പരിപാടിക്ക് അനുസരിച്ച് തന്നെയാണ്. എന്നാല്‍ വികസന നയരേഖ പാര്‍ട്ടി നയത്തിന് എതിരാണ് എന്നാണ് ഒരു പത്രം പ്രചരിപ്പിച്ചത്. തുടര്‍ഭരണം ലഭിച്ചത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവരാണ് തെറ്റായ പ്രചാരവേലക്ക് പിന്നിലെന്ന് കോടിയേരി പറഞ്ഞു.

വികസന നയരേഖയ്ക്ക് 4 ഭാഗങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയരേഖ എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യും. വിദഗ്ധരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. പൊതുവായ വികസനമാണ് ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. നയരേഖയില്‍ വിശദമായ ചര്‍ച്ച എല്ലാ തട്ടിലും നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News