ഒലീവ് ഓയിലിന്റെ അത്ഭുത ഗുണങ്ങള്‍ അറിയാത്തവരുണ്ടോ? ഇനി അറിയില്ലെന്ന് പറയരുത്…

1. ചര്‍മ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.

2. മോയ്സ്ചറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണിത്്.

3. ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കും.

4. ഒലീവ് ഓയിലില്‍ അല്‍പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

5. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും.

6. അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.

7. ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുന്നതിനും ഒലീവ് ഓയില്‍ നല്ലതാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കും.

8. ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒലീവ് ഓയിലും ചേര്‍ത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരുമാറാന്‍ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News