മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ വിനാശകാരമായ ആണവ യുദ്ധമായിരിക്കുമെന്ന് റഷ്യ

മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ വിനാശകാരമായ ആണവ യുദ്ധമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. യുക്രൈന്‍ ആണവ ആയുധങ്ങള്‍ സംഭരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഇത് റഷ്യ അനുവദിക്കില്ലെന്നും ലവറോവ് വ്യക്തമാക്കി.

അതേസമയം,യുക്രൈനിലുള്ള ഇന്ത്യക്കാര്‍ അടിയന്തിരമായി ഖാര്‍കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിര്‍ദേശം. ഇന്നലെ മുതല്‍ ഖാര്‍കീവില്‍ നടന്ന വന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇന്ത്യന്‍ സമയം രാത്രി 9.30നകം മാറണമെന്നാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here