‘എതര്‍ക്കും തുനിന്തവന്‍’ ട്രെയ്ലര്‍ എത്തി

ആക്ഷനും മാസുമായി സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ട്രെയ്ലര്‍ പുറത്തുവന്നു. ട്രെയ്ലര്‍ റിലീസ് ചെയ്തത് സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

ആരാധകര്‍ കാത്തിരിക്കുന്നത് പോലെ സൂര്യയുടെ ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എതര്‍ക്കും തുനിന്തവന്‍ എന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്ലര്‍.

നായകനോടൊപ്പം വിനയ് റായിയുടെ മികച്ച വില്ലന്‍ കഥാപാത്രവും ട്രെയ്ലറില്‍ ഉണ്ട്. മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ് ചെയ്യുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here