‘പൊന്നിയിന്‍ സെല്‍വന്‍’ വരുന്നു ഒന്നാം ഭാഗം സെപ്റ്റംബര്‍ 30- ന് !

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ മൗള്‍ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വ’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണിരത്‌നത്തിന്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-‘ 2022 സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

പത്താം നൂറ്റാണ്ടില്‍, ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരന്‍ പ്രതിസന്ധികളും, അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും, ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

അതുക്കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഏ.ആര്‍.റഹ്മാനാണ് സംഗീതസംവിധായകന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News