പുതിയ നീക്കവുമായ റഷ്യ; സെലന്‍സ്‌കി സര്‍ക്കാരിന് പകരം വിക്ടര്‍

യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കിയെ നീക്കി റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യാനുകോവിച്ചിനെ പ്രസിഡന്റാക്കാന്‍ നീക്കം. യാനുകോവിച്ച് നിലവില്‍ ബെലാറസിലെ മിന്‍സ്‌കിലുണ്ട്. വല്‍ദിമിര്‍ പുടിനും യാനുകോവിച്ചും ചേര്‍ന്ന് നിലവിലെ സെലന്‍സ്‌കി സര്‍കാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

2014 ലാണ് റഷ്യന്‍ അനുകൂലിയായിരുന്ന ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാന്‍കോവിച്ച് അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്. 2012 ല്‍ തുടങ്ങി വച്ച യുക്രൈനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ധാരണയെ വിക്ടര്‍ എതിര്‍ത്തതോടെ യുക്രൈനില്‍ വിപ്ലവമുണ്ടാകുകയും വിക്ടര്‍ യാനുകോവിച്ചിന് രാജിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് യുക്രൈന്റെ ഭാഗമായിരുന്ന ക്രീമിയന്‍ പെനിന്‍സുല 2014 ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ റഷ്യ പിടിച്ചെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News