വീടിന്റെ ഭിത്തിയില്‍ അടയാള ചിഹ്നം; ദുരൂഹതയെന്ന് പൊലീസ്

ചാത്തന്നൂര്‍ മീനാട് പാലമുക്ക് ഗായത്രിയില്‍ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്നിലും പിന്നിലും ചുവന്ന മഷി കൊണ്ട് അടയാളം ചെയ്ത നിലയില്‍. ഇന്നലെ രാവിലെയാണ് വീടിന്റെ മുന്നില്‍ RK എന്ന് ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്തും ചുവന്ന മഷികൊണ്ട് RK എന്ന് രേഖപ്പെടുത്തി വൃത്തരൂപം അടയാളപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.

ചാത്തന്നൂര്‍ പരവൂര്‍ സംസ്ഥാനപാതയുടെ ഓരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീട്ടിലെയും സമീപത്തെയും നായ്ക്കള്‍ അസാധാരണമായി ബഹളം ഉണ്ടാക്കിയതായി പറയുന്നു.

ചാത്തന്നൂര്‍ എസ് എച്ച് ഒ ജസ്റ്റിന്‍ ജോണ്‍, എസ് ഐ ആശ, ഗ്രേഡ് എസ് ഐ. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News