വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുച്ചാട്ടവുമായി മാരുതി…

ഇന്ത്യയിലെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വില്‍പ്പനയില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. 2022 ഫെബ്രുവരിയിലാണ് കുതിച്ചുച്ചാട്ടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

1,64,056 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചതായി കാര്‍ വെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 1,37,607 വാഹനങ്ങള്‍ ആഭ്യന്തര വിപണിയില്‍ ചില്ലറ വില്‍പ്പനയും മറ്റ് ഒഇഎമ്മുകള്‍ക്കുള്ള വില്‍പ്പന 2,428 യൂണിറ്റുമാണ്.

വാഹന നിര്‍മ്മാതാവ് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയും രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം ആഗോള വിപണികളിലേക്ക് 24,021 യൂണിറ്റുകള്‍ കമ്പനി കയറ്റി അയച്ചതായാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News