കൂടത്തായിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകള്‍ പിടികൂടി

താമരശ്ശേരി കൂടത്തായിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലണ്ടറുകള്‍ താലൂക്ക് സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. കൂടത്തായി പൂച്ചോട്ടില്‍ അബദു റഹ്മാന്റെ വീട്ടില്‍ നിന്നും 9 വാണിജ്യ ആവശ്യത്തിനായുള്ള സിലണ്ടറുകളും, മൂന്ന് ഗാര്‍ഹിക ഉപയോഗത്തിനായുള്ള സിലണ്ടറുകളുമടക്കം 12 സിലണ്ടറുകളാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഡോ: പി പി വിനോദ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ അബ്ദുസമദ്, എം ബി ദിനേഷ്, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. സഹായത്തിനായി കോടഞ്ചേരി പോലീസും സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News