മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി സിപിഐഎം

ജനഹൃദയങ്ങള്‍ക്കൊപ്പം എന്നും പ്രവര്‍ത്തിച്ചു വന്ന മുന്‍ മന്ത്രി പി കെ ഗുരുദാസന് വീട് ഒരുക്കി പാര്‍ട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മാണം പുരോഗമിക്കുന്നത്. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റി ആണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ മാസം അവസാനം സഖാവിന് സ്‌നേഹവീട് കൈമാറും.

തിരുവനന്തപുരം എംസി റോഡില്‍ നിന്നും കാരേറ്റ് നിന്നും നഗരൂരില്‍ ലേക്ക് പോകുന്ന വഴി പേടികുളത്തുള്ള ഭൂമിയിലാണ് മുതിര്‍ന്ന നേതാവിന് വീട് ഒരുക്കുന്നത്. കയര്‍ – കശുവണ്ടി പ്രവര്‍ത്തരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും, 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജനനായകനാണ് പികെ ഗുരുദാസന്‍. പത്തുവര്‍ഷം എംഎല്‍എ, അഞ്ചുവര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി എന്നിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണാതെ പാവപ്പെട്ടവര്‍ക്കായി മാറ്റി വെച്ച സഖാവിനാണ് സിപിഐ എം വീട് ഒരുക്കി നല്‍കുന്നത്.

സ്‌നേഹ സമ്പന്നരായ കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്താണ് വീടിന്റെ നിര്‍മ്മാണം. വീട് എന്ന സഖാവിന്റെ സങ്കല്‍പ്പം കേവലം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഇതാണ് പൂവണിയുന്നത്. ഈ മാസം അവസാനത്തോടെയാകും പുതിയ വീട്ടിലെക്ക് താമസത്തിനായി സഖാവ് എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News