യുക്രൈനില്‍ നിന്ന് മലയാളി വിദ്യാര്‍ഥി നാട്ടിലെത്തി; നടപടി കൈരളി ന്യൂസിന്റെ ഇടപെടലിനെത്തുടര്‍ന്ന്

യുക്രൈനില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൈരളി ന്യൂസിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തി. കണ്ണൂര്‍ സ്വദേശി മാധവാണ് നാട്ടിലെത്തിയത്. മാധവിന്റെ പിതാവ് കൈരളി ന്യൂസുമായി ബന്ധപ്പെട്ടിരുന്നു.

ഉക്രൈനില്‍ നിന്ന് 30 കി മീ നടന്നാണ് പോളണ്ടിലെത്തിയത്, 3 ദിവസം ഭക്ഷണം പോലുമില്ലായിരുന്നു, കൈരളി ന്യൂസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഡല്‍ഹിയിലും പിന്നീട് കൊച്ചിയിലും എത്താന്‍ കഴിഞ്ഞു, മാധവ് പറഞ്ഞു. തുടര്‍ന്ന്, സര്‍ക്കാരിന്റെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു. മാനസികമായും ശാരീരികമായുമുള്ള തളര്‍ച്ച സ്വന്തം നാട്ടിലെത്തിയപ്പോള്‍ മാറിയെന്നും മാധവ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here