റഷ്യന്‍ സേനാ പിന്മാറ്റം നടത്തണമെന്ന പ്രമേയം പാസാക്കി യു എന്‍

റഷ്യന്‍ സേനാ പിന്മാറ്റം നടത്തണമെന്ന പ്രമേയം പാസാക്കി യു എന്‍. 181 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 141 രാജ്യങ്ങള്‍ അനുകൂലിച്ചു. ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. 5 രാജ്യങ്ങള്‍ എതിര്‍ത്തു.

അതേസമയം, ന്ന് നിശ്ചയിച്ചിരുന്ന റഷ്യ, യുക്രൈന്‍ സമാധാന ചര്‍ച്ച നാളത്തേയ്ക്ക് മാറ്റി. യുക്രൈന്‍ പ്രതിനിധികള്‍ നാളെ ചര്‍ച്ചയ്ക്കെത്തും. പോളണ്ട്-ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. നാളത്തെ സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പടെയുള്ള പ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്ളാദിമിര്‍ മെഡിന്‍സ്‌കിയാണ് ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാട് അറിയിച്ചത്.

റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ യുക്രൈന്‍ വ്യക്തമാക്കുന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News