പൊതുജനാരോഗ്യ രംഗത്തെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം; മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കൽ കോളേജിൻ്റെ ചരിത്രത്തിലാദ്യമായി കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു.

മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി നേരിട്ടെത്തിയാണ് സുബീഷിനെ വീട്ടിലേക്ക് യാത്രയാക്കുന്നത്. സുബീഷിനു കരൾ പകുത്തു നൽകിയ ഭാര്യ പ്രവിജ നേരത്തെ ആശുപത്രി വിട്ടിരുന്നു.

പൊതുജന ആരോഗ്യ രംഗത്ത് ആദ്യമായാണ് കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പൊതുജന ആരോഗ്യരംഗത്തെ നിർണായക ചുവട് വയ്പാണ് ഉണ്ടായിരിക്കുന്നത്. അടുത്ത ഘട്ടമായി തിരുവനന്തപുരത്തും സൗകര്യങ്ങൾ ഒരുക്കും. ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സജ്ജമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

സന്തോഷവും ആശ്വാസവും തോന്നുന്നുവെന്നും മികച്ച പരിചരണമാണ് കിട്ടിയതെന്നും സുബീഷ് പറഞ്ഞു. എല്ലാവർക്കും നന്ദിയെന്നും സുബീഷ്.

വരുമ്പോൾ നല്ല ടെൻഷനായിരുന്നുവെന്ന് പ്രവിജ പ്രതികരിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സ്വന്തം എന്ന പോലെ പരിചരിച്ചു.ടെൻഷനൊക്കെ മാറി ഇപ്പോൾ വലിയ ആശ്വാസമാണെന്നും പ്രവിജ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News