പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രി: ടീക്കാറാം മീണ

35 വര്‍ഷത്തെ സര്‍വീസിനിടയില്‍ കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തോന്നിയത് പിണറായി വിജയനാണെന്ന് ടീക്കാറാം മീണ. കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രി ആയതുകൊണ്ടാണ് രണ്ടാമതും അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നയാളാണ്. കഴിഞ്ഞ 5 വര്‍ഷങ്ങളിലായി മിക്ക മേഖലകളിലും കേരളം ഒന്നാമതാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. കെ റെയില്‍ പോലെയുള്ള പദ്ധതികള്‍ അനിവാര്യമാണ്. എല്ലാവരുടെയും അഭിപ്രായം കേട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകണം. സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിന് വിരുദ്ധമായി ചിന്തിക്കുന്നത് ശരിയല്ല.

മുന്‍ കാലങ്ങളേക്കാള്‍ പദ്ധതികളില്‍ കൃത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കിടയില്‍ മോണിറ്ററിംഗ് നടത്താറുണ്ട്. ഇത് സമയബന്ധിതമായി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നു.

ഏറ്റവും മോശം അനുഭവം ഉണ്ടായത് എ കെ ആന്റണിയില്‍ നിന്നാണ്. മലയാളം എഴുതാനും അവതരിപ്പിക്കാനും അറിയാം. അതില്‍ അഭിമാനിക്കുന്നുവെന്നും മീണ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News