ADVERTISEMENT
സി.പി.ഐ.എം. സംസ്ഥാന സമ്മേളന വേദിയിലെ യുവതാരങ്ങളാണ് ബാലുശേരി എം.എൽ.എ സച്ചിൻദേവും,തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും.വിവാഹം നിശ്ചയിച്ച ശേഷം സമ്മേളനത്തിനെത്തിയ രണ്ട് പേർക്കും പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി സർപ്രൈസ് ഗിഫ്റ്റ് നൽകി.
സി.പി.ഐ.എം സംസ്ഥാന സമ്മേളന നഗരിയിലെ മിന്നും താരങ്ങളാണ്എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും ബാലുശേരി എം.എൽ.എയുമായ സച്ചിൻദേവും, ബാലസംഘം മുൻ സംസ്ഥാന പ്രസിഡൻറും തിരുവനന്തപുരം മേയറുമായ ആര്യാ രാജേന്ദ്രനും.
വിവാഹം നിശ്ചയിച്ച ശേഷം സമ്മേളന വേദിയിലെത്തിയ ഇരുവർക്കും സ്നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. പോരാട്ടവീഥിയിലും ജീവിതയാത്രയിലും ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ച പ്രിയസഖാക്കൾക്ക് പാർട്ടി പി.ബി. അംഗം എം.എ. ബേബി സർപ്രൈസ് ഗിഫ്റ്റ് നൽകി.
ചുകന്ന റോസ റോസാ ലക്സംബർഗ് ജീവിതവും ദർശനവും എന്ന പുസ്തകമാണ് ബേബി ഇരുവർക്കും സമ്മാനമായി നൽകിയത്.
സമ്മേളന നഗരിയിലെ സമത ബുക്ക്സ്റ്റാളിലെത്തിയാണ് എം.എ.ബേബി സച്ചിനും,ആര്യക്കും റോസ ലക്സംബർഗിൻ്റെ പുസ്തകം സമ്മാനിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.