3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക.

റൊമാനിയയിൽ നിന്നുള്ള വിമാനമാണ് ആദ്യം ദില്ലിയിലെത്തുക.അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിരിക്കും ഒഴിപ്പിക്കൽ.

പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു.രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വിദ്യാർഥികളെ യുക്രൈൻ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ.ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി.

രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിർത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. ഖാർകിവിലും സുമിയിലും റഷ്യ കനത്ത ബോംബാക്രമണവും മിസൈലാക്രമണവും നടത്തുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നു.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ, പാകിസ്താൻ, ചൈന അടക്കമുള്ള രാജ്യങ്ങൾ മോസ്‌കോയോട് ആവശ്യപ്പെടണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here