ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.10 ജില്ലകളിലെ 57 മണ്ഡലങ്ങളാണ് ജനവിധി എഴുതുക. ഖൊർഖ്പൂർ, അംബേക്കർ നഗർ അടക്കമുള്ള ജില്ലകളിലാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 670 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ഖോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ്‌ ജനവിധി തേടുന്നത്.

സമാജ്‌വാദി പാർട്ടി നേതാവ് സുഭാവതി ശുക്ലയാണ് പ്രധാന എതിരാളി. ഖാജനി മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി ശ്രീറാം ചൗഹാൻ ആണ് ബിജെപി സ്ഥാനാർഥി.

ഫാസിൽനഗറിൽ ബിജെപിയിൽ നിന്ന് രാജിവെച്ച മുൻ സംസ്ഥാന മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് മത്സരിക്കുന്നത്. സംസ്ഥാന മന്ത്രിമാരായ സൂര്യ പ്രതാപ് സാഹി, ആനന്ദ് സ്വരൂപ് ശുക്ല ഗിരീഷ് ചന്ദ്ര യാദവ് എന്നിവരും ആറാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel