വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ നാളെ മുതൽ

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ പന്ത്രണ്ടാംപതിപ്പിന്‌ നാളെ ന്യൂസിലൻഡിൽ തുടക്കമാകും. ഇന്ത്യയടക്കം എട്ട്‌ ടീമുകളാണ്‌ പങ്കെടുക്കുക. കഴിഞ്ഞവർഷം നടക്കേണ്ട ലോകകപ്പ്‌ കൊവിഡ്‌ മൂലം മാറ്റിയതാണ്‌.

മാർച്ച്‌ 30, 31 തീയതികളിൽ സെമിയും ഏപ്രിൽ മൂന്നിന്‌ ഫൈനലും നടക്കും. വെള്ളി രാവിലെ ആറരയ്‌ക്ക്‌ ന്യൂസിലൻഡും വെസ്‌റ്റിൻഡീസും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. ഇന്ത്യ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടും.

ഓസ്‌ട്രേലിയ ആറുതവണ ജേതാക്കളായപ്പോൾ ഇംഗ്ലണ്ട്‌ നാലുതവണ ലോകകപ്പ്‌ നേടി. ഒരിക്കൽ ന്യൂസിലൻഡും. ഇന്ത്യ രണ്ടുതവണ റണ്ണറപ്പായി. 2005ൽ ഓസ്‌ട്രേലിയയോടും കഴിഞ്ഞതവണ (2017) ഇംഗ്ലണ്ടിനോടും ഫൈനലിൽ തോറ്റു.

ഇന്ത്യൻ ടീമിനെ നയിക്കുന്നത്‌ മിതാലി രാജാണ്‌. രണ്ട്‌ സന്നാഹ മത്സരത്തിലും ഇന്ത്യ ജയിച്ചു. വിൻഡീസിനെ 81 റണ്ണിനും ദക്ഷിണാഫ്രിക്കയെ രണ്ട്‌ റണ്ണിനും തോൽപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News