ഖാര്‍കീവിലും സുമിയിലുമുള്ളവരെ വേഗം തിരികെ എത്തിക്കും: വേണു രാജാമണി

ഖാര്‍കീവില്‍ നിന്നും 800ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ പടിഞ്ഞാറന്‍ ഉക്രൈനിലേക്ക് പുറപ്പെട്ടതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.

ഖാര്‍കീവിലും സുമിയിലുമുള്ളവരെ വേഗത്തില്‍ തിരികെ എത്തിക്കുമെന്നും ഇവിടങ്ങളിലുളള ആളുകളുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖാര്‍കീവില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ നീങ്ങിയിട്ടുണ്ടെന്നും എന്നാല്‍ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കീവില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News