സംസ്ഥാനത്തെ പൊതുജന ആരോഗ്യ രംഗത്ത് ചരിത്രമായി കോട്ടയം മെഡിക്കൽ കോളേജിലെ അദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയം .ശസ്ത്രക്രിയക്ക് വിധേയനായ സുബീഷ് ആശുപത്രിവിട്ടു.
മന്ത്രി വി എൻ വാസവൻ്റെയും മുൻ അരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെയും ശ്രമ ഫലമായാണ് ഇത്തരം ഒരു ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ സാധ്യമായത്.ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവർക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ് നേരിട്ടെത്തി.
നിറഞ്ഞ സന്തോഷത്തോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷ്
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുന്നത്.ഭാര്യ പ്രവിജ തന്നെയാണ് സുബീഷിന് കരൾ പകുത്ത് നൽകിയത്.
സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായാണ് ജീവനുള്ള വ്യക്തിയിൽ നിന്നും കരൾ പകുത്തെടുത്ത് മറ്റൊരാളിലേക്ക് മാറ്റി വയ്ക്കുന്നത്.മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിൻ്റെയും മന്ത്രി വി എൻ വാസവൻ്റെയും ദീർഘവീക്ഷണമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഈ ശസ്ത്രക്രിയ സാധ്യമാക്കിയത് .ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവർക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ് നേരിട്ടെത്തി.
അടുത്ത ഘട്ടമായി മറ്റു മെഡിക്കൽ കോളേജിലേക്കും കരൾ മാറ്റ ശസ്ത്രക്രിയ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു
സ്വകാര്യ ആശുപത്രികളിൽ 50 ലക്ഷം രൂപ വരെ ചിലവാക്കുന്ന ശസ്ത്രക്രിയ മെഡിക്കൽ കോളേജിൽ സൗജന്യമായാണ് ചെയ്തതു.അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒരു മാസം കൂടി കർശന നിരീക്ഷണത്തിലാകും സുബീഷ് . ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.