തിരുവനന്തപുരം കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

തിരുവനന്തപുരം കരമനയാറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കടവില്‍ കുളിക്കാന്‍ വന്നവര്‍ ശ്രീജിത്തിന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് അരുവിക്കര പോലീസില്‍ വിവരം അറിയികുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കടവിന്റെ സമീപത്തു നിന്നും ബാഗും ചെരിപ്പും ആത്മഹത്യ കുറുപ്പും കണ്ടെത്തിയതിയിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇന്ന് സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here