ഭീഷ്മപര്‍വ്വം; കാത്തിരിപ്പ് വെറുതെയായില്ല, ജനഹൃദയങ്ങളെ കീഴടക്കി മൈക്കിള്‍

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഭീഷ്മ പര്‍വത്തിന്റെ ആദ്യ പ്രദര്‍ശനത്തിനു ശേഷം ചിത്രത്തിനു മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍. കാത്തിരുപ്പ് വെറുതെയായില്ലെന്നും മമ്മൂക്കയുടെ മാസ്മരിക പ്രകടനമാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞതെന്നും പ്രേക്ഷകര്‍.

എല്ലാ എലമെന്റ്‌സും കൃത്യമായി അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് സിനിമയെന്നും. ഒരുപാട് ഡിറ്റെയില്‍സോടു കൂടി ഫാമിലി ആക്ഷന്‍ ഡ്രാമ എന്ന രീതിയിലാണ് ചിത്രം പോകുന്നതെന്നും പ്രേക്ഷക പ്രതികരണം. വെറുതെ കൊലമാസ് മരണമാസ് ജോണറിനും ഒരുപാട് മുകളിലാണ് പടമെന്നും പ്രേക്ഷകര്‍ പറയുന്നു. ഭീഷ്മപര്‍വ്വം ആരാധകര്‍ക്കൊരു അമല്‍ നീരദ്-മമ്മൂട്ടി വിഷ്വല്‍ ട്രീറ്റെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News