ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം കാര്യക്ഷമമായി ഇടപ്പെട്ടില്ല; സീതാറാം യെച്ചൂരി

ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാന്‍ മതേതര മുന്നേറ്റം കൊണ്ടു മാത്രമേ കഴിയൂവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൃതു ഹിന്ദുത്വം കൊണ്ട് ഒരിക്കലും തീവ്ര ഹിന്ദുത്വത്തെ ചെറുക്കാന്‍ കഴിയില്ല. മതേതര മനസ്സുള്ള എല്ലാവരും ഒന്നിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

റഷ്യ യുക്രൈന്‍ വിഷയത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഉടന്‍ സമാധാനം പുനസ്ഥാപിക്കേണ്ടതുണ്ട്. ലോകസമാധാനത്തിന് ഭീഷണി ആകുന്ന സാഹചര്യം ഉണ്ടാവരുതെന്നും യെച്ചൂരി പ്രതികരിച്ചു.

അമേരിക്ക ലക്ഷ്യമിടുന്നത് നാറ്റോയുടെ വ്യാപനമാണെന്നും ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണം സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News