സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി അനൂജ

എറണാകുളത്ത് നിന്നുള്ള ബി.അനൂജയാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.മഹാരാജാസ്‌ കോളേജിലെ മൂന്നാം വർഷ ഡിഗ്രി പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിനിയാണ്‌ ഈ ഇരുപതുകാരി.

മുതിർന്ന നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് താനെന്ന് അനുജ പറഞ്ഞു.ആറാം വയസിൽ ബാലസംഘത്തിലൂടെയായിരുന്നു അനൂജയുടെ സമരസംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം.

നിലവിൽ എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഏരിയ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. സിപിഐ എം എളമക്കര പെരുമ്പോട്ട ബ്രാഞ്ച്‌ കമ്മിറ്റി അംഗവും.

മഹാരാജാസ്‌ കോളേജിലെ ഉജ്വല സമരങ്ങളുടെ നായിക. എസ്‌എഫ്‌ഐ–-ഡിവൈഎഫ്‌ഐ സമരമുഖങ്ങളിലെ സജീവസാന്നിധ്യവുമാണ് സംസ്ഥാന സമ്മേളനത്തിലെ ഈ ഇളമുറക്കാരി.

മുതിർന്ന നേതാക്കൾക്കൊപ്പം ചെറുപ്രായത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാനായതിൻ്റെ ആവേശം അനൂജ മറച്ചു വെയ്ക്കുന്നില്ല.കൊച്ചി എളമക്കരയിൽ ജി എസ്‌ ബാബുവിന്റെയും കെ ബി ബിജുവിന്റെയും മകളാണ്‌ അനൂജ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel