റഷ്യയിലെ പൂച്ചകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി

റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫെഡറേഷനും. യുക്രെയ്‌നെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചു കൊണ്ട് റഷ്യന്‍ പൂച്ചകള്‍ക്കും ഉപരോധമേര്‍പ്പെടുത്താനാണ് ഫെഡറേഷന്റെ തീരുമാനം.

വളര്‍ത്തു പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫിഫെ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഫെലിനെ) എന്ന സംഘടനയാണ് ഉപരോധമേര്‍പ്പെടുത്തുന്നതായി അറിയിച്ചത്.തങ്ങള്‍ ഈ അതിക്രമങ്ങളുടെ സാക്ഷിയാവുന്നു പക്ഷെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. അത്‌കൊണ്ടു തന്നെ റഷ്യന്‍ പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്താനും റഷ്യക്ക് പുറത്തുളള എക്‌സിബിഷനുകളില്‍ പൂച്ചകളെ വിലക്കാനും തീരുമാനിച്ചു. എന്ന് ഫെഡറേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മൃഗങ്ങളുടെ വംശാവലി രേഖപ്പെടുത്തുന്ന ഫിഫെയുടെ ബുക്കില്‍ റഷ്യക്ക് പുറത്ത് നിന്നുളള പൂച്ചകളുടെ രജിസ്‌ട്രേഷന്‍ മാത്രമെ നടത്തുകയൊളളൂ. റഷ്യയില്‍ നിന്നുളള പൂച്ചകളുടെ രജിസ്‌ട്രേഷനോ ഇറക്കുമതിയോ രേഖപ്പെടുത്തില്ല. മെയ് 31 വരെയാണ് പൂച്ചകള്‍ക്ക് ഉപരോധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here