ക്രൂ​ഡ് ഓ​യി​ൽ വില കു​തിയ്​ക്കു​ന്നു

റ​ഷ്യ- യു​ക്രൈന്‍ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ രാ​ജ്യാന്ത​ര​ വി​പ​ണി​യി​ലെ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ബ്രെ​ൻറ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​നു (159 ലി​റ്റ​ർ) 116.83 യു​എ​സ് ഡോ​ള​റി​ലെ​ത്തി. ജൂ​ലൈ 2014 നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ബു​ധ​നാ​ഴ്ച 113.02 ഡോ​ള​ർ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ബാ​ര​ലി​നു ബ്രെ​ൻറ് ക്രൂ​ഡ് ഓ​യി​ൽ വി​ല. കൂ​ടു​ത​ൽ എ​ണ്ണ വി​പ​ണി​യി​ലെ​ത്തി​യാ​ലും ക്രൂ​ഡ് വി​ല ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ​ത​ന്നെ തു​ട​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 15 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​യാ​ണു ക്രൂ​ഡ് വി​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത്  പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കൂ​ടു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News