പാപ്പാനെ ഇടിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി; കണ്ട് നിന്ന ആന വിരണ്ടോടി; സംഭവം വൈപ്പിനിൽ

കൊച്ചി വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു സംഭവം.

അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിനു സമീപം സംസ്ഥാനപാതയിൽ കഴി‍ഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉത്സവത്തിനായി കൊണ്ടു വന്ന കാളകുത്തൻ കണ്ണൻ എന്ന ആനയെ ലോറിയിൽ നിന്ന് ഇറക്കി റോഡരികിൽ നിർത്തിയ ഉടനെയായിരുന്നു അപകടം. ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്.

യുവതി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് പാപ്പാൻ തെറിച്ചു വീണതോടെ ആന വിരണ്ട് മുന്നോട്ട് ഓടുകയായിരുന്നു. ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നവർക്ക് ലഭിച്ച ഈ വിഡിയോ അൽപ സമയത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആനയെ പെട്ടെന്നു നടുറോഡിൽ കണ്ടതിനെത്തുടർന്ന് യുവതി ഭയന്നതാണ് സ്കൂട്ടറിന്റെ നിയന്ത്രണം വിടാൻ കാരണമായതെന്നാണ് സൂചന.

ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. ആര്‍ക്കും കാര്യമായ പരുക്കില്ല. ബുധനാഴ്ചയാണ് അയ്യമ്പള്ളി ക്ഷേത്രത്തിലെ ഉല്‍സവം. ഓടിയ ആനയെ ഉടൻ തന്നെ നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News