പുനലൂരിൽ വൻ തീപിടിത്തം ; പതിനായിരക്കണക്കിന് റബ്ബർ തൈകൾ കത്തി നശിച്ചു

കൊല്ലം പുനലൂരിൽ വൻ തീപിടിത്തം. എവിറ്റിയുടെ ഉടമസ്ഥയിലുള്ള പ്ലാച്ചേരിയിലെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.പതിനായിരക്കണക്കിന് റബ്ബർതൈകൾ കത്തി നശിച്ചു.

ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും കാറ്റ്ശക്തമായതിനാൽ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

അതിനിടെ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിലും തീപിടിത്തമുണ്ടായി.ക്യാമ്പസിന് പുറകിലെ പാടത്തു നിന്നാണ് തീപടര്‍ന്നത്.തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല.തൃശൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News