ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റോമന്‍ അബ്രമോവിച്; വില്‍പനത്തുക യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക്

യുക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സിയെ വില്‍ക്കാനൊരുങ്ങി ക്ലബ് ഉടമസ്ഥനായ അബ്രമോവിച് നിര്‍ണായക തീരുമാനമെടുത്തത്.

വില്‍പനത്തുക മുഴുവനായും ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്കുവേണ്ടി നല്‍കുമെന്നും അബ്രമോവിച് വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു അദ്ദേഹം നിര്‍ണായക തീരുമാനം പുറത്തുവിട്ടത്.

റഷ്യയില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ ബ്രിട്ടണ് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദമുള്ള സാഹചര്യത്തില്‍ കൂടിയാണ് അബ്രമോവിചിന്റെ നീക്കം.

തന്റെ ടീമിനോട് ഒരു ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും അബ്രമോവിച് പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെയായിരിക്കും ഉക്രൈനികള്‍ക്ക് സഹായമെത്തിക്കുക.

യുദ്ധത്തില്‍ നിന്നുള്ള ഉക്രൈനിന്റെ ദീര്‍ഘകാല റിക്കവറിക്ക് വേണ്ട സാമ്പത്തിക പിന്തുണയും അടിയന്തര സഹായം വേണ്ട ഉക്രൈനിലെ ആക്രമണ ഇരകള്‍ക്ക് വേണ്ട ഫണ്ടിങ്ങും ചാരിറ്റി ഫൗണ്ടേഷനിലൂടെ നടപ്പിലാക്കാനാണ് തീരുമാനം.

എന്നാല്‍ ധൃതിയില്‍ ക്ലബ് വില്‍പന നടത്തില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയായിരിക്കും വില്‍പനയെന്നും അബ്രമോവിച് വ്യക്തമാക്കി.

നേരത്തെ റഷ്യന്‍ ബാങ്കുകള്‍ക്കും പുടിനുമായി അടുത്ത ആളുകള്‍ക്കും ബ്രിട്ടണില്‍ സ്വത്തുക്കളുള്ള റഷ്യന്‍ ധനികര്‍ക്കും മേല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News