റഷ്യ യുക്രൈനിൽ വെടിനിര്‍ത്തലിന് തയ്യാറാകണം; അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമെന്ന് സീതാറാം യെച്ചൂരി

റഷ്യ‐ യുക്രൈൻ യുദ്ധത്തിൽ റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു യെച്ചൂരി.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കണം. യുക്രൈൻ നാറ്റോയിൽ അംഗമാകരുതെന്നും അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി.

മൃതു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ തകർക്കാനാകില്ല.ആർഎസ്എസിനെ ചെറുക്കാൻ മതേതര മുന്നേറ്റങ്ങൾക്കെ കഴിയുവെന്നും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ വിമർശിച്ച്‌ യെച്ചൂരി പറഞ്ഞു.

അമേരിക്ക ലക്ഷ്യമിടുന്നത് നാറ്റോയുടെ വ്യാപനമാണ്. ആഗോള ആധിപത്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവർത്തിക്കുന്നത്. യുക്രൈനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിൽ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

സംസ്‌ഥാന സമ്മേളത്തിൽ അവതരിപ്പിച്ച വികസന നയരേഖ പാർട്ടി നയത്തിന് അനുസൃതമാണെന്നും യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖ മുന്നോട്ടുവയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റിനിർത്താനാകില്ല. രാജ്യത്താകമാനം യുവജനങ്ങൾ പാർട്ടിയിലേക്കാകർഷിക്കപ്പെടുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News