RSS ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണം ; സീതാറാം യെച്ചൂരി

ആർ എസ് എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ ഇതിന് കോൺഗ്രസിനെ മാത്രമായി അശ്രയിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. വികസന നയരേഖ പാർട്ടിയുടെ നയത്തിന് അനുസൃതമാണെന്നും യെച്ചൂരി വ്യക്തമാക്കി.

ആർ എസ് എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികളുടെ ഐക്യം കൊണ്ടു മാത്രമേ കഴിയൂ. എന്നാൽ മതേതര മുന്നണിക്ക് നേതൃത്വം നൽകാൻ കഴിയാത്തത്ര കോൺഗ്രസ് ദുർബലപ്പെട്ടുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഇടത് പാർട്ടികളെ കൂടുതൽ ശക്തിപ്പെടുത്തി മാത്രമേ ഫാസിസത്തെ ചെറുക്കാൻ കഴിയൂ.

പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖ പാർട്ടിയുടെ നയത്തിന് അനുസൃതമാണെന്ന് യെച്ചൂരി പറഞ്ഞു.പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖയും മുന്നോട്ട് വയ്ക്കുന്നത്.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ കാര്യക്ഷ മമായി ഇടപെട്ടില്ല എന്ന വിമർശനവും യെച്ചൂരി ഉന്നയിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കണം എന്നതാണ് പാർട്ടി നിലപാട്. ഒരു രംഗത്ത് നിന്നും സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റി നിർത്താനാവില്ല.എന്നാൽ അവയുടെ പ്രവർത്തനത്തിൽ സാമൂഹ്യ നിയന്ത്രണം ഉണ്ടാവണം എന്നാണ് പാർട്ടി നിലപാട് എന്നും യെച്ചൂരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News