പ്രതിസന്ധികള്‍ വഴിമുടക്കിയില്ല; സേറയുമായി ആര്യയെത്തി

പ്രയത്‌നങ്ങള്‍ക്കൊടുവില്‍ യുക്രൈനിലെ യുദ്ധമുഖത്തുനിന്നും ആര്യ തന്റെ വളര്‍ത്തുനായ സേറയുമായി എത്തുന്നു. ആര്യ ആല്‍ഡ്രിന്‍ എന്ന ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനിയാണ് യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നു.

ബുധനാഴ്ച രാത്രി ബുക്കാറസ്റ്റില്‍നിന്നു വിമാനം കയറിയ ആര്യ പുലര്‍ച്ചെയാണ് ഡല്‍ഹിയിലെത്തിയത്. ആര്യയും സേറയും ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.

സൈബിയരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ട വളര്‍ത്തുനായയുമായി കിലോമീറ്ററോളം നടന്നാണ് ആര്യ ഹങ്കറി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്.
സേറയില്ലാതെ താന്‍ നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു ആര്യ. ഇതോടെ ആര്യയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ദേവികുളം ലാക്കാട് സ്വദേശികളായ ആല്‍ഡ്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News