വിന്റര്‍ പാരാലിമ്പിക്സില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്ക്

ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ പാരാലിമ്പിക്സില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി. ഐപിസി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ആര്‍പിസി, എന്‍പിസി ബെലാറസ് എന്നിവയില്‍ നിന്നുള്ള അത്ലറ്റ് എന്‍ട്രികള്‍ നിരസിക്കാന്‍ ഗവേണിംഗ് ബോര്‍ഡ് തീരുമാനിച്ചത്. നേരത്തെ ഇരു രാജ്യങ്ങളിലെയും അത്‌ലറ്റുകള്‍ക്ക് പങ്കെടുക്കാന്‍ ഐപിസി അനുവാദം നല്‍കിയിരുന്നു.

2022 മാര്‍ച്ച് 4 ന് ആരംഭിക്കുന്ന ഗെയിംസില്‍ പങ്കെടുക്കാന്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള പാരാ അത്ലറ്റുകളെ ഇനി അനുവദിക്കില്ല എന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ തീരുമാനത്തെ വിവിധ കായിക സംഘടനകള്‍ അപലപിച്ചു. ഐപിസിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിനായി 71 അംഗ റഷ്യന്‍ സംഘം ഇതിനകം ബീജിംഗില്‍ എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here