ഉറ്റ ചങ്ങാതിയെ സംസ്കരിക്കുന്ന നായക്കൂട്ടം; കണ്ണ് നനയാതെ കാണാനാവില്ല ഈ വിടപറച്ചിൽ

കറ പുരളാത്ത സ്നേഹം കാണിക്കാൻ നായയ്ക്കും കഴിയും എന്ന് തെളിയിക്കുകയാണ് വൈറലായ വീഡിയോ . അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ക്ലിപ്പിൽ, ഒരു കൂട്ടം നായ്ക്കൾ തങ്ങളുടെ സുഹൃത്തിനോട് വൈകാരികമായി വിടപറയുന്നത് കാണാം. ഹൃദയസ്പർശിയായ പ്രവൃത്തി തീർച്ചയായും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.

ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നായ്ക്കൂട്ടം മറ്റൊരു നായയെ സംസ്കരിക്കുന്നത് കാണാം. അവർ ഒരുമിച്ച് ഒരു കുഴി കുഴിച്ച് അവരുടെ സുഹൃത്തിനെ അതിൽ ഒരുമിച്ച് ചേർന്ന് മറവു ചെയ്യുകയാണ്. അതിനെ മണ്ണിട്ട് മൂടുന്നതും വീഡിയോയിൽ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News