വധഗൂഢാലോചന കേസ്; പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ കണ്ടെത്താനാണ് വീണ്ടും പരിശോധന നടത്തുന്നത്. ഫോണില്‍ നിന്ന് അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഫലം വേഗത്തില്‍ വേണമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഹസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടിക്രൈം ബ്രാഞ്ച് സമയം തേടിയിട്ടുണ്ട്. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News