നാടിന്റെ എല്ലാ മേഖലകളിലും അടിയന്തര ഇടപെടലും ശ്രദ്ധയും വേണം; സിപിഐഎം സംസ്ഥാന സമ്മേളനം

നാടിൻ്റെ സർവോൻമുഖ വിഷയങ്ങളിൽ അടിയന്തര ഇടപെടലും ശ്രദ്ധയും ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രമേയങ്ങൾ.

ബിപിസിഎല്ലും, എൽഐസിയും വിൽപ്പനയ്ക്ക് വെയ്ക്കാനുള്ള കേന്ദ്ര നടപടി തിരുത്തണമെന്നുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.വിവിധ വിഷയങ്ങളിൽ ഒൻപത് പ്രമേയങ്ങളാണ് ഇതുവരെ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്.

ഭാരത് പെട്രോളിയം കോർപറേഷൻ വിറ്റഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബി.ജെ.പി സർക്കാർ അടിയന്തിരമായി പിൻമാറണമെന്നതായിരുന്നു സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന്. ലാഭത്തിൽ മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനി കേന്ദ്ര സർക്കാരിന് നൽകുന്നത് വൻ ലാഭവിഹിതവും. ബിപിസിഎല്ലിൻ്റ ഭാഗമായ കൊച്ചിൻ റിഫൈനറി കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപമാണ്. ഒരു തരത്തിലും ചർച്ചകളും കേന്ദ്രം ഇതുവരെ സംസ്ഥാനവുമായി നടത്തിയിട്ടില്ല. മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടിയും നൽകിയിട്ടില്ല. നാടിൻ്റെ പൊതുതാൽപ്പര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്‌.

ഇതോടൊപ്പം എൽഐസിയുടെ ഓഹരി വിൽപ്പനയിൽ നിന്ന് പിൻമാറണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് ആവശ്യം.

ജനകീയാസൂത്രണത്തിൻ്റെ ദൗർബല്യങ്ങളെ പരിഹരിക്കുക, നേട്ടങ്ങളെ മുന്നോട്ട് കൊണ്ടു പോവുക എന്ന പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

തോട്ടവിളകളുടെ വിലയിടിവിൽ നിന്ന് കർഷകരെ പരിരക്ഷിക്കുക എന്ന പ്രമേയമായിരുന്നു മറ്റൊന്ന്. കേന്ദ്ര ഭരണ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇറക്കുമതി തടയുന്നതിനും താങ്ങുവില ഉറപ്പാക്കുന്നതിനും കേന്ദ്രം തയാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News