‘ഭീഷ്‍മ പര്‍വം’ മൊബൈലില്‍ പകര്‍ത്തരുത്, തിയേറ്ററുകളിൽ ആസ്വദിക്കൂ; അമല്‍ നീരദ്

മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്‍മ പര്‍വം’ ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. അമല്‍ നീരദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അമല്‍ നീരദ്.

മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‍നിച്ചാണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളിൽ കാണണമെന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നുവെന്നും അമല്‍ നീരദ് എഴുതിയിരിക്കുന്നു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് സംവിധായകൻ അമല്‍ നീരദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പറയുന്നു.

അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്‍മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ‘ഭീഷ്‍മ പര്‍വ’ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും’ ഭീഷ്‍മ പര്‍വ’ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News