വിന്റർ പാരാലിമ്പിക്സ് 2022: റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് മത്സരത്തിൽ നിന്ന് വിലക്ക്

ബെയ്ജിംഗിൽ നടക്കുന്ന വിന്റർ പാരാലിമ്പിക്‌സിൽ റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി.

ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ആർ‌പി‌സി, എൻ‌പി‌സി ബെലാറസ് എന്നിവയിൽ നിന്നുള്ള അത്‌ലറ്റ് എൻ‌ട്രികൾ നിരസിക്കാൻ ഗവേണിംഗ് ബോർഡ് തീരുമാനിച്ചത്. നേരത്തെ ഇരു രാജ്യങ്ങളിലെയും അത്‌ലറ്റുകൾക്ക് പങ്കെടുക്കാൻ ഐപിസി അനുവാദം നൽകിയിരുന്നു.

2022 മാർച്ച് 4 ന് ആരംഭിക്കുന്ന ഗെയിംസിൽ പങ്കെടുക്കാൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പാരാ അത്‌ലറ്റുകളെ ഇനി അനുവദിക്കില്ല എന്നാണ് ഇതിനർത്ഥം. എന്നാൽ തീരുമാനത്തെ വിവിധ കായിക സംഘടനകൾ അപലപിച്ചു. ഐപിസിയുടെ തീരുമാനം പുനഃപരിശോധിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിനായി 71 അംഗ റഷ്യൻ സംഘം ഇതിനകം ബീജിംഗിൽ എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News