ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടവുമായി അജിത്തിന്റെ വലിമൈയും ആലിയയുടെ ഗംഗുഭായിയും

ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്യവാടിയും തമിഴ് സൂപ്പർ താരം അജിത്ത് നായകനായ വലിമൈയും ബോക്‌സോഫീസിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടു വന്ന പ്രധാനപ്പെട്ട രണ്ടു ചിത്രങ്ങൾ കൂടിയാണിവ. ഗംഗുഭായ് കത്യവാടി ആദ്യത്തെ ആറ് ദിവസം കൊണ്ട് 63.53 കോടി രൂപ നേടിയപ്പോൾ അജിത്ത് ചിത്രം വലിമൈ 2022 ലെ ആദ്യത്തെ വലിയ വിജയമായി മാറി. തമിഴ്‌നാട്ടിൽ മാത്രം 100 കോടി രൂപയാണ് ചിത്രം നേടിയത്.

ആഗോളതലത്തിൽ ഏതാണ്ട് 165 കോടി നേടിയിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ചിത്രത്തിന് ഹിന്ദിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഗംഗുഭായ് കത്യവാടി ആദ്യത്തെ ആറ് ദിവസം കൊണ്ട് 63.53 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരൺ ആജർശാണ് അറിയിച്ചത്. ദീപിക പദുകോൺ നായികയായ ‘പത്മാവതി’നു ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാങ്‌ലാൻഡ്‌സ്’ എന്ന പേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തകമാണ് ഗംഗുഭായിയുടെ കഥാപശ്ചാത്തലം.

ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഹുസൈൻ സെയ്ദിയുടെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു യഥാർത്ഥ ലൈംഗികത്തൊഴിലാളിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്രപരമായ ക്രൈം ത്രില്ലറാണ് ഗംഗുഭായി കത്തിയാവാഡി. കാമുകൻ വേശ്യാവൃത്തിക്ക് വിറ്റ ഗംഗയെ (ആലിയ ഭട്ട്) ചുറ്റിപ്പറ്റിയാണ് സിനിമ. അവൾ അധോലോകത്തിലെ ഒരു പ്രമുഖ വ്യക്തിയും മഹാരാഷ്ട്രയിലെ കാമാത്തിപുര എന്ന ചുവന്ന തെരുവിലെ പ്രശസ്ത മാഡവുമായി മാറുന്നു. കാമാത്തിപുരയുടെ നിരയിൽ നിന്ന് ഒരു ചുവന്ന തെരുവിന്റെ പ്രധാനിയും, പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവുമായുള്ള അവരുടെ ഉയർച്ചയെ ഈ സിനിമ ഉയർത്തിക്കാട്ടുന്നു.

ലൈംഗികത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം പൂർണ്ണതയേറിയതാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന വലിമൈ എന്ന ചിത്രത്തിൽ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്‌ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. നേരത്തെ പുറത്തെത്തിയ ടീസറും ട്രെയ്‌ലറുമൊക്കെ ആക്ഷൻ രംഗങ്ങളുടെ ചടുലത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹുമ ഖുറേഷി നായികയാവുന്ന ചിത്രത്തിൽ കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സെൽവ, ജി എം സുന്ദർ, അച്യുത് കുമാർ, രാജ് അയ്യപ്പ, പേളി മാണി, ധ്രുവൻ, ചൈത്ര റെഡ്ഡി, പാവേൽ നവഗീതൻ, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് അഭിനയിച്ചത്.

സംവിധായകൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് വിജയ് വേലുക്കുട്ടി. പാട്ടുകൾ യുവൻ ശങ്കർ രാജയും പശ്ചാത്തല സംഗീതം ജിബ്രാനുമാണ് ഒരുക്കിയിരിക്കുന്നത്. ബേവ്യൂ പ്രോജക്റ്റ്‌സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂർ ആണ് നിർമ്മാണം. സഹനിർമ്മാണം സീ സ്റ്റുഡിയോസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News