യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

അടുത്ത 24 മണിക്കൂറിനിടെ 18 വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നും വിദേശകാര്യ വക്താവ് കൂട്ടിചേർത്തു. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ കൂടുതൽ രക്ഷാ ദൗത്യ വിമാനങ്ങൾ സജ്ജമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഖാർക്കിവിൽ നിന്നും നിരവധിപേര് മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് റഷ്യയുടെയും, യുക്രൈന്റെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വ്യക്തമാക്കി.

അതേസമയം, യുക്രൈനില്‍നിന്ന് ദില്ലിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയുടെ വളര്‍ത്തുനായ സൈറക്ക് കേരളത്തിലേക്ക് യാത്ര തിരിക്കാൻ സാധിച്ചില്ല. നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ വിമാനക്കമ്പനി അറിയിച്ചതിനെ തുടർന്ന് ആര്യ കേരള ഹൗസ്സിലേക്ക് മടങ്ങുകയായിരുന്നു. വളർത്ത് മൃഗങ്ങൾ വിമാനത്തിൽ അനുവദിക്കില്ലെന്ന എയർ ഏഷ്യ പോളിസിയാണ് ആര്യക്കും സൈറക്കും വിനയയത്. അടുത്ത ദിവസം മറ്റ് വിമാനത്തിൽ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ആര്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News