വിമാനത്തിൽ മോദിക്ക് സ്തുതി വിളിക്കാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; പണി പാളി ബിജെപി

വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാതെ യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് മോദിജീ യ്ക്ക് ജയ് വിളിക്കാതെ വിമാനത്തിനകത്ത് ഇരുന്നത്.

ഭാരത് മാതാ കി ജയ്…. എന്നതിന് ജയ് വിളിക്കുകയും എന്നാൽ മോദിക്ക് ജയ് വിളിക്കാതിരിക്കുകയും ചെയ്യുന്ന വിമാനത്തിനകത്തിരിക്കുന്ന വിദ്യാര്ഥികളെയുമാണ് ദൃശ്യങ്ങളിൽ നിന്നും കാണാൻ സാധിക്കുന്നത്.

അതേസമയം, യുക്രൈനിൽ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി ബിജെപി സിവിൽ ഏവിയേഷൻ മിനിസ്റ്ററായ ജ്യോതിരാദിത്യ സിൻഹ റൊമാനിയയിൽ എത്തിയിരുന്നു.എവിടെയും ചെന്ന് ഉളുപ്പില്ലാതെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന നാട്ടിലെ ശീലം അങ് അന്യനാട്ടിലും ചെന്ന് പ്രയോഗിക്കുകയാണ് ബിജെപി എന്നത് വ്യക്തമാണ്.

റൊമേനിയയില്‍ നിന്ന് വ്യോമസേനയുടെ ആദ്യവിമാനം ഇന്ത്യയിലെത്തിയരുന്നു. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തില്‍ എത്തിച്ചത്. പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News