ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷി ചെയ്യാനും ബാധ്യസ്ഥരെന്ന് കൃഷി മന്ത്രി പി പ്രസാദ്

ഒരു നേരത്തേ ഭക്ഷണം നാം കഴിക്കുന്നുണ്ടെങ്കില്‍, കൃഷി ചെയ്യുവാനും നാം ബാധ്യസ്ഥരാണ്. പണം ഉണ്ടെങ്കില്‍ എന്തും വാങ്ങാമെന്നു കരുതുന്നത് മിഥ്യയാണെന്നും, ഭൗതിക സാഹചര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം കൃഷിയ്ക്കുകൂടി നല്‍കിയാല്‍ മാത്രമേ നല്ല ഭക്ഷണം കഴിക്കുവാന്‍ യോഗമുണ്ടാകൂ എന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

തിരുവനന്തപുരത്ത് കല്ലിയൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ കിരീടം പാലത്തിനടുത്തു പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കര്‍ തരിശുനില നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. നെല്‍കൃഷിയില്‍ സ്വയംപര്യാപ്തത എന്നത് സാധ്യമല്ലെങ്കില്‍പ്പോലും നിലവിലെ നെല്‍വയലുകള്‍ കാത്തു സൂക്ഷിക്കേണ്ടത് നാടിന്റെ നിലനില്‍പിന്റെ തന്നെ ആവശ്യമാണെ് ഉദ്ഘാടന പ്രസംഗത്തില്‍ കൃഷി മന്ത്രി പറഞ്ഞു.

പച്ചക്കറി കൃഷിയില്‍ സംസ്ഥാനം ഏറെക്കുറെ സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുന്നുണ്ട്. 2016ല്‍ 6 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനമെങ്കില്‍ 2021 ല്‍ അത് 15.7 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷ ഉത്പാദനം 5 ലക്ഷം മെട്രിക് ടണ്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ നമ്മള്‍ ഉപയോഗിക്കുന്ന പച്ചക്കറിയുടെ അളവ് ഉത്പാദനമെത്തും.

കൃഷി ചെയ്യുന്നില്ല എന്ന് എല്ലാ കര്‍ഷകരും കൂടി തീരുമാനമെടുത്താല്‍ അത് ഏറ്റവും വലിയ ദുരന്തമായിരിക്കും. യുദ്ധത്തേക്കാള്‍ ഭീതികരമായ അവസ്ഥയായിരിക്കും അത് സൃഷ്ടിക്കുക. ആയതിനാല്‍ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങേണ്ടത് അത്യാവശ്യമാണ്. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന കൃഷി വകുപ്പിന്റെ ജനകീയ ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെും മന്ത്രി ആഹ്വാനം ചെയ്തു. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായ കുരുശന്‍ നാടാരെ മന്ത്രി ചടങ്ങില്‍ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News