ക്രെഡിറ്റ് ഏറ്റെടുക്കാൻ അങ്ങ് റൊമാനിയയിൽ ചെന്നു, ഒടുക്കം സായിപ്പിന്റെ മുന്നിൽ നാണംകെട്ട് വ്യോമയാനമന്ത്രി

യുക്രൈനിൽ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ബിജെപി.ദൃശ്യങ്ങൾ ഇപ്പോൾ കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

‘ബി.ജെ.പിയുടെ സ്ഥിരം പി.ആര്‍ പരിപാടിയും കൊണ്ട് റൊമാനിയലെത്തിയപ്പോള്‍ അവിടുത്തെ മേയര്‍ തള്ള് മുഴുവന്‍ പൊളിച്ചു കൊടുത്തു’ എന്ന തരത്തിലാണ് കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

ബിജെപിയുടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിൻഹയാണ് യുക്രൈനിൽ നിന്ന് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി റൊമാനിയയിൽ എത്തിയത്.

എവിടെയും ചെന്ന് ഉളുപ്പില്ലാതെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന നാട്ടിലെ ശീലം അങ് റൊമാനിയയിൽ ഇറക്കിയാൽ സായിപ്പ് വിടുമോ?

അങ്ങനെ കത്തിക്കേറവേ റൊമാനിയൻ മേയർ ഇടപെട്ടു, ഇങ്ങേർ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു സൗകര്യവും ഒരുക്കിയില്ല എന്നും, ഞങ്ങളാണ് അവർക്ക് ഭക്ഷണവും ഷെൽറ്ററും നൽകിയതെന്നും ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. റൊമാനിയൻ മേയറുടെ വാക്കുകൾക്ക് ഇന്ത്യൻ കുട്ടികൾ കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാം ! ആഗോള തലത്തിൽ രാജ്യത്തെ നാണം കെടുത്താൻ മാത്രമായി ഇങ്ങനെ ഒരു കേന്ദ്ര സർക്കാരും, മന്ത്രിമാരും! എന്താല്ലേ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News