യുക്രൈന്‍- റഷ്യ രണ്ടാംഘട്ട സമാധാനചർച്ച ആരംഭിച്ചു

യുക്രൈന്‍ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്.

രണ്ടു ദിവസം മുന്‍പ് ബെലറൂസില്‍ നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയില്‍നിന്ന് നാട്ടുകാര്‍ക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും യുക്രൈന്‍ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിര്‍ത്തല്‍, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈന്‍ കടക്കുക.

അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി യുക്രൈനില്‍നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന്‍ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ റഷ്യന്‍സംഘം തയാറാകാതിരുന്നതോടെയാണ് ആദ്യഘട്ട ചര്‍ച്ച ഫലമില്ലാതെ പിരിഞ്ഞത്.

അതേസമയം, യുക്രൈനിലെ റഷ്യയുടേയും റഷ്യന്‍ പൗരന്മാരുടേയും സ്വത്തുക്കല്‍ കണ്ടുകെട്ടും. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന നിയമത്തിന് യുക്രൈന്‍ പാര്‍ലമെന്റിന്റെ അനുമതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News