ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ എം അബ്ബാസ് അന്തരിച്ചു

ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കക്കോടി പഞ്ചായത്ത് ഓഫീസിന് സമീപം കുന്നിന്‍മുകളില്‍ അബ്ബാസ് (72) അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. കഴിഞ്ഞ 17ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് മിംസിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെ ആയിരുന്നു അന്ത്യം.

ദേശാഭിമാനിയുടെ വളര്‍ച്ചയുടെ കാലത്ത് നേതൃത്വപരമായ പങ്ക് വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് സെന്‍സറിങിനെ മറികടന്ന് ദേശാഭിമാനി ഇറക്കുന്നതില്‍ പങ്കു വഹിച്ചു. സൗമ്യവും സാത്വികവുമായ ശൈലിയായിരുന്നു മുഖമുദ്ര. 1972ല്‍ പ്രൂഫ് റീഡറായാണ് ദേശാഭിമാനിയില്‍ എത്തിയത്. 1977ല്‍ സബ്എഡിറ്ററായി. കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എഡിഷനുകള്‍ ആരംഭിക്കുമ്പോള്‍ ന്യൂസ് എഡിറ്റര്‍ ചുമതല വഹിച്ചു. തിരുവനന്തപുരത്ത് യൂണിറ്റ് ആരംഭിക്കുമ്പോള്‍ ചീഫ് സബ് എഡിറ്ററായി. കോഴിക്കോട് യൂണിറ്റില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കേ 2008 ഡിസംബറില്‍ ദേശാഭിമാനിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. കക്കോടി പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതനായ മുഹമ്മദിന്റെയും (ബ്രൂക്ക്‌ബോണ്ട്) ആമിനയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കള്‍: സബ്‌നം, തബ്‌സം (ബഹ്‌റിന്‍). മരുമകന്‍: യൂസഫ്(ബഹ്‌റിന്‍). സഹോദരങ്ങള്‍: സുഹറാബി, റസിയ, സജിത, ലത്തീഫ് എന്ന ബാബു, റിയാസ്, പരേതയായ ജമീല. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കക്കോടി ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News