മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; ആര്യയും സൈറയും ഉടൻ കേരളത്തിലെത്തും

‘സൈറയെ പിരിയാൻ കഴിയില്ല’; ഒടുവിൽ പ്രിയപ്പെട്ട വളർത്തുനായക്കൊപ്പം സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറാവുകയാണ് ആര്യ. ഇന്ന് ഡൽഹിയിൽ എത്തിയ ആര്യ വളർത്തു നായയുമായി യാത്ര ചെയ്യാനാകില്ല എന്ന് വിമാന കമ്പനി നിലപാട് എടുത്തിരുന്നു. ഇതേ തുടർന്ന് മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെട്ടു. ഇടുക്കി സ്വദേശിനി ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാൻ റെസിഡന്റ്‌ കമ്മീഷണറേയും നോർക്ക സി ഇ ഒയേയും മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി.

യുക്രൈൻ റഷ്യ സംഘർഷ ഭൂമിയിൽ നിന്നാണ് മെഡിക്കൽ വിദ്യാർത്ഥിയായ ആര്യയും വളർത്തുനായ സൈറയും സുരക്ഷിതരായി ഇന്ന് ഡൽഹിയിൽ എത്തിയത്.വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

യുക്രൈൻ റഷ്യ സംഘർഷത്തിൽ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ‌ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അവരിൽ ഭൂരിഭാ​ഗവും വിദ്യാർത്ഥികളാണ്. സംഘർഷം ആരംഭിച്ചപ്പോൾ മുതൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യ തിരികെ നാട്ടിലെത്താൻ ശ്രമിച്ചിരുന്നു. വസ്ത്രങ്ങളടക്കം പ്രധാനപ്പെട്ട പലതും കയ്യിലെടുക്കാതെയാണ് ആര്യ അധികൃതർ ഏർപ്പെടുത്തിയ ബസ്സിൽ അതിർത്തിയിലെത്തിയത്. എന്നാൽ തന്റെ അരുമയായ വളർത്തുനായ സൈറയെ ഉപേക്ഷിച്ചുപോരാൻ ആര്യ തയ്യാറായില്ല.

സൈബീരിയൻ ഹസ്കി ഇനത്തിൽ പെട്ട വളർത്തുനായ ആണ് സേറ. സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. ‘നാഷണല്‍ പിരോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി’യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സൈറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അ​ഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്. ഇവിടേക്കുള്ള യാത്രയിൽ സേറക്കുള്ള ഭക്ഷണവും ആര്യ കയ്യിൽ കരുതിയിരുന്നു. കിലോ മീറ്ററുകളോളം നടന്നാണ് ആര്യയും തന്റെ തന്റെ ജീവനായ സൈറയും അതിർത്തിയായ ഹങ്കറിൽ എത്തിയത്.

എന്തിരുന്നാലും സൈറയ്ക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്ന ആര്യയുടെ നിലപാട് ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News