റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലസ്‌കി അറിയിച്ചു.
പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും സെലൻസ്കി പറഞ്ഞു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്.
ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചായിരുന്നു ചർച്ച. ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ചർച്ചക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. പിന്നാലെ മൂന്നാം ഘട്ട ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് സൂചനകൾ.
അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ റഷ്യയുടെ ഭാഗത്തും നിന്നും ഉണ്ടായില്ല.
യുക്രൈന്റെ ആവശ്യപ്രകാരം സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴിയൊരുക്കാൻ റഷ്യ അനുമതി നൽകി. ചർച്ചകൾ തുടരാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. അതിനിടെ പുടിനുമായി നേരിട്ട് ചർച്ചയാകാമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ഏകവഴി ഇതാണെന്നും ഡോൺബാസ് അടക്കം ഏത് വിഷയത്തിലും ചർച്ചയാകാമെന്നും സെലൻസ്‌കി പറഞ്ഞു. യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ബാൾട്ടിക് രാജ്യങ്ങളാകുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
എന്നാൽ യുദ്ധം തുടരുമെന്ന് പുടിൻ ആവർത്തിച്ചു. റഷ്യക്കാരും യുക്രൈൻകാരും ഒരൊറ്റ ജനതയാണെന്നും നേരിടുന്നത് നാസികളെയാണെന്നും പുടിൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.