ഗള്‍ഫിലും ഹിറ്റായി ഭീഷ്മപര്‍വ്വം

മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കുവൈറ്റ് ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തിരുന്നു. ഗള്‍ഫിലെ സിനിമാ ആരാധകര്‍ ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന് നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലെ നൂറ്റന്‍പതോളം സ്‌ക്രീനുകളിലാണ് ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തത്.

ഏറെ കാലമായി കാത്തിരുന്ന അമല്‍ നീരദ് മമ്മുട്ടി ചിത്രം പ്രേക്ഷകരെ നിരാശരാക്കിയില്ല. മിക്ക സ്ഥലങ്ങളിലും ഫാന്‍ ഷോയും സംഘടിപ്പിച്ചിരുന്നു. ശിങ്കാരി മേളം ഒരുക്കിയും കേക്ക് മുറിച്ചും മമ്മുട്ടി ആരാധകര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കി മാറ്റി.
മമ്മുട്ടിയുടെ മാസ്മരികമായ അഭിനയ മികവും അമല്‍ നീരദിന്റെ സംവിധാന മികവും ഒത്തിണങ്ങിയപ്പോള്‍ സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒന്നായി ഭീഷ്മ പര്‍വ്വം മാറിയെന്നു സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടു.

സൗദിയിലെ ദമാമിലും ആരാധകര്‍ ആഘോഷങ്ങള്‍ ഒരുക്കി. നിറഞ്ഞ സദസിലാണ് ഭീഷ്മ പര്‍വ്വം ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News