യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും രക്ഷാദൗത്യ വിമാനങ്ങളിൽ രാജ്യത്ത് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് താങ്ങും തണലുമായി മാറുകയാണ് കേരള സർക്കാർ. യുക്രൈൻ അതിർത്തി രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ കേരളസർക്കാർ പ്രതിനിതികൾ വിമാനത്താവളത്തിൽ നേരിട്ട് ചെന്ന് സ്വീകരിക്കും.
വിമാനതവളത്തിൽ എത്തുന്ന വിദ്യാർത്ഥികളെ അവിടെനിന്നും ബസിൽ കേരള ഹൌസിൽ എത്തിക്കും. വിദ്യാർഥികൾക്കായി കേരള ഹൌസിൽ എല്ലാ വിധ സൗകര്യവും കേരള സർക്കാർ ഒരുക്കിയിട്ടുണ്ട്. കേരള ഹൌസിൽ എത്തിച്ചേർന്നാൽ ലഖുഭക്ഷണവും മറ്റും വിദ്യാർഥികൾക്ക് ഒരുക്കിയതിനൊപ്പം വിഭവ സമൃദമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. താമസ സൗകര്യത്തിന് ഒപ്പം വൈഫൈ സൗകര്യവും വിദ്യാർഥികൾക്കായി കേരള ഹൌസിൽ ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രക്ക് ശേഷം ഇന്ത്യയിലെത്തുമ്പോൾ കേരള സർക്കാർ ഒരുക്കിയ സജീകരണങ്ങൾ ആശ്വാസം പകരുന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
ദില്ലിയിലും മുംബൈയിലും എത്തിച്ചേരുന്ന വിദ്യാർഥികൾക്കളെ സൗജന്യമായി കേരളത്തിൽ എത്തിക്കുന്നത് വരെ നീളുന്നതാണ് കേരള സർക്കാരിന്റെ പ്രവർത്തനം.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.